ഇറയാംകോട് ശ്രീ മഹാവിഷ്ണുക്ഷേത്രം, വൈകുണ്ഠപുരി, തിരുവനന്തപുരം |
കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തില്‍ ഇറയാംകോട് എന്ന ഗ്രാമത്തില്‍ അതിപുരാതനവും, പ്രശസ്തിയും സര്‍വ്വൈശ്വര്യവും നിറഞ്ഞുനില്‍ക്കുന്നതുമായ ഒരു ക്ഷേത്രമാണ് ഇറയാംകോട് ശ്രീ മഹാവിഷ്ണുക്ഷേത്രം ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിനുതന്നെ വളരെ പ്രാധാന്യമുണ്ട്. പണ്ട് അഗസ്ത്യമുനി തപസ്സുചെയ്തിരുന്ന, പലതരം ഔഷധസസ്യങ്ങള്‍ വന്‍കാടുകളാല്‍ ചുറ്റപ്പെട്ട അഗസ്ത്യപര്‍വ്വതത്തില്‍ നിന്നും ഉത്ഭവിക്കുന്ന പുണ്യതീര്‍ത്ഥമായ നദി കരമനയാര്‍ എന്നപേരില്‍ ഈ ഗ്രാമത്തില്‍കൂടി ഒഴുകി കടലില്‍ എത്തിച്ചേരുന്നു. ഈ നദിയുടെ ഉത്ഭവംമുതല്‍ കടലില്‍ സംഗമിക്കുന്നതുവരെയുള്ള സ്ഥലങ്ങളില്‍ ഈ ഗ്രാമത്തില്‍ മാത്രമെ കിഴക്കു ദര്‍ശനമായി ഒഴുകുന്നുള്ളു. ഈ നദിയുടെ ഇടതുഭാഗത്ത് ഇതേ ദര്‍ശനമായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പ്രതിഷ്ഠ ശംഖ് ചക്രവും വലതുകയ്യില്‍ താമരപ്പൂവ്, ഇടതുകൈ കടീബന്ധമായി(അരക്കെട്ടിലുറപ്പിച്ച്) നില്‍ക്കുന്ന ചതുര്‍ബാഹുവായ ശ്രീ മഹാവിഷ്ണുദേവന്‍റെ കൃഷ്ണശിലാവിഗ്രഹമാണ്. വലതുമാറില്‍ ശ്രീവത്സം എന്ന മുദ്ര കൊത്തിവച്ചിരിക്കുന്നത് ഈ വിഗ്രഹത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ക്ഷേത്രത്തിലെ സോപാനത്തിന്‍റെ വലതുഭാഗത്ത് മലയാണ്മ ഭാഷയില്‍ കൊത്തിവച്ചിരിക്കുന്ന ലിപി 1963ല്‍ അന്നത്തെ ക്ഷേത്രസമിതി വിവര്‍ത്തനം ചെയ്യിച്ചതില്‍നിന്നും എ.ഡി. 1185മാര്‍ച്ച്7 ന് ക്ഷേത്രത്തില്‍ പ്രതിഷ്ഠനടന്നതായി തെളിവുലഭിച്ചു. 1990 ല്‍ ക്ഷേത്രത്തില്‍ പ്രശ്നജോതിഷനും തന്ത്രിമുഖ്യനുമായ ഒരു നന്പൂതിരിയെക്കൊണ്ട് താന്ത്രികവിധിപ്രകാരം നടത്തിയ ദേവപ്രശ്നത്തില്‍ ക്ഷേത്രത്തിന് 800 വര്‍ഷത്തിലേറെപഴക്കമുണ്ടെന്നും ക്ഷേത്രവിഗ്രഹത്തിന് അതിലേറെ പഴക്കമുണ്ടെന്നും തെളിഞ്ഞു. ക്ഷേത്രത്തില്‍ ഉപദേവന്മാരായി ഗണപതി, ശാസ്താവ്, നാഗര്‍, ദേവി എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രോല്പത്തിക്ക് കാരണക്കാരനായ ആ മഹത്വ്യക്തിക്ക് യോഗീശ്വരസ്ഥാനവും വേണമെന്ന പ്രശ്നവിധിപ്രകാരം 1995ല്‍ ഉപദേവപ്രതിഷ്ഠനടത്തുകയും ചെയ്തു. |
|
|
|
|