 |
|
|
|
|
ക്ഷേത്രചരിത്രം |
പൂര്‍വ്വികര്‍ തലമുറകളായിട്ട് പറഞ്ഞ്കേട്ട അറിവുകളാണ് ഈ ക്ഷേത്രചരിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്ഷേത്രം നിലകൊള്ളുന്ന സ്ഥലവും അതിനുചുറ്റപ്പെട്ട മറ്റ് സ്ഥലങ്ങള്‍ എല്ലാം ഒരു കുടുംബത്തിന്‍റെ വകയായിരുന്നു. ഈ കുടുംബകാരണവര്‍ ശ്രീ പത്മനാഭസ്വാമി ഭക്തനായിരുന്നു. സ്വന്തം കുടുംബത്തില്‍ സന്താനങ്ങള്‍ ഇല്ലാതെവളരെ വിഷമിച്ചിരുന്ന സമയത്ത് ഇദ്ദേഹത്തിന് സ്വപ്നദര്‍ശനമുണ്ടാവുകയും ഈ കുടുംബസ്ഥലത്തെ നദിക്കരയില്‍ ഒരു ക്ഷേത്രം പണിയണമെന്നും മഹാവിഷ്ണുവിനെ പ്രതിഷ്ഠിക്കണമെന്നുമാണ് ദര്‍ശനത്തിലൂടെ അറിഞ്ഞത്. ഇതിന്‍പ്രകാരം താന്ത്രികവിധിപ്രകാരം ക്ഷേത്രത്തിന്‍റെ പണികള്‍ ആരംഭിക്കുകയും ചെയ്തു. ക്ഷേത്രനിര്‍മ്മാണത്തിന്‍റെ ആദ്യം മുതല്‍ അവസാനംവരെ വിഘ്നേശ്വര സാന്നിധ്യത്തില്‍ ഒരു ആന മുഖ്യമായും ഉണ്ടായിരുന്നു എന്നും ക്ഷേത്ര നിര്‍മ്മിതിക്കാവശ്യമായ കരിങ്കല്ലുകള്‍ വലിച്ചുകൊണ്ടുവന്നത് ഈ ആനയാണെന്നും പറയപ്പെടുന്നു. ഈ ഗ്രാമത്തിലെതന്നെ ഒരു സ്ഥലത്തുള്ള വലിയ പാറയില്‍നിന്നാണ് ഈ കരിങ്കല്ലുകള്‍ പൊട്ടിച്ചുകൊണ്ട് വന്നത്. അന്നുമുതല്‍ ആ സ്ഥലം കല്ലടിച്ചകുഴി എന്നറിയപ്പെട്ടുവരുന്നു. ക്ഷേത്രനിര്‍മ്മാണംപൂര്‍ത്തിയായശേഷം പ്രതിഷ്ഠിക്കുവാനുള്ള വിഗ്രഹം ഇവിടെ വച്ചുതന്നെ നിര്‍മ്മിക്കുവാന്‍ തുടങ്ങി. എന്നാല്‍ വിഗ്രഹം പൂര്‍ണ്ണമാക്കാന്‍ പറ്റാതെ വരികയും അപൂര്‍ണ്ണമായവിഗ്രഹങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. വീണ്ടും വിഷമാവസ്ഥയിലായ കാരണവര്‍ക്ക് ഒരിക്കല്‍ക്കൂടി സ്വപ്നദര്‍ശനമുണ്ടാവുകയും ഇവിടെ നിന്നും വളരെ അകലെ ഒരു കാട്ടില്‍ ഇടിഞ്ഞുപൊളിഞ്ഞ ഒരു അന്പലമുണ്ടെന്നും അവിടെ പണ്ട് ഋഷിവര്യന്മാര്‍ പൂജിച്ചിരുന്ന ഒരു വിഷ്ണുവിഗ്രഹം ഉണ്ടെന്നും ആ വിഗ്രഹം മാത്രമെ ഇവിടെ പ്രതിഷ്ഠിക്കുവാന്‍ പറ്റുകയുള്ളുവെന്നും കൂടാതെ മനുഷ്യരാല്‍ വിഗ്രഹം എടുക്കരുതെന്നും അരുള്‍പാടുണ്ടായി. ഇതിന്‍പ്രകാരം സ്വപ്നദര്‍ശനത്തിലെ ദിക്കു നോക്കി കാട്ടില്‍ എത്തുകയും ക്ഷേത്രത്തില്‍ പണികള്‍ക്ക് കൂടെയുണ്ടായിരുന്ന ആനയെക്കൊണ്ട് വിഗ്രഹത്തെ എടുത്ത്കൊണ്ട് വന്നു. തുടര്‍ന്ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്ര തന്ത്രിമുഖ്യന്മാരുടെ കാര്‍മികത്വത്തില്‍ വിഗ്രഹപ്രതിഷ്ഠ നടത്തുകയും ചെയ്തു എന്നുമാണ് പറയപ്പെടുന്നത്. ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതിനുശേഷം താന്ത്രികവിധിപ്രകാരമുള്ള പൂജകള്‍ നടന്നുവരികയും ആകുടുംബത്തില്‍ സന്താനങ്ങള്‍ ഉണ്ടാവുകയും ചെയ്തു എന്നുമാണ് പൂര്‍വ്വികന്മാര്‍ പറഞ്ഞ് കേട്ടറിവുള്ള ചരിത്രം. |
|
|
|
|
|
|
Contact us |
ഇറയാംകോട് ശ്രീ മഹാവിഷ്ണുക്ഷേത്രം,
വൈകുണ്ഠപുരി, ചെറിയകൊണ്ണി p.o, തിരുവനന്തപുരം13 Mob : 8078068816 ,
9744351014 ,
7306848638 |
|
|
|
Copyright © 2014,Erayamcode sri Mahavishnu Temple.All Rights Reserved. |
Best viewed with 1024 x 768 Resolution |
Developed by Andria Systems Pvt. Ltd |
|
|