വിശേഷാല്‍ പൂജകള്‍ |
സന്താനഗോപാലപൂജ: വിവാഹം കഴിഞ്ഞ് സന്താനങ്ങള്‍ ഇല്ലാതെ ദുഃഖിക്കുന്ന ദന്പതിമാര്‍ സന്താനഭാഗ്യത്തിന് വേണ്ടി ഇവിടെ സന്താനഗോപാലപൂജ നടത്തുകയും അതിലൂടെ സന്താനങ്ങള്‍ പിറക്കുകയും ചെയ്യുന്നു.സന്താനഗോപാലപൂജയും ക്ഷേത്രോല്പത്തിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. അത് ക്ഷേത്ര ചരിത്രത്തിലൂടെ നമുക്ക് അറിയുവാന്‍ സാധിക്കും. സന്താനഗോപാലപൂജ നടത്തുന്നവിധം സന്താനസൌഭാഗ്യമില്ലാത്ത ദന്പതികള്‍ ക്ഷേത്രത്തില്‍ എത്തി ക്ഷേത്രക്കടവില്‍ കുളിച്ച് പരിശുദ്ധിവരുത്തി ദര്‍ശനം നടത്തി സന്താനഗോപാലപൂജ നടത്തി പ്രാര്‍ത്ഥിക്കുന്നു. ഭഗവത്പ്രീതിയിലൂടെ സന്താനഭാഗ്യം ലഭ്യമാകുന്പോള്‍ ആ കുഞ്ഞിനെ അന്നപ്രാശം(കുഞ്ഞൂണ്) കഴിഞ്ഞാല്‍ ക്ഷേത്രക്കടവില്‍ കുളികഴിഞ്ഞ് ക്ഷേത്രത്തില്‍നിന്നും 21 വാര അകലെനിന്നും വാദ്യമേളങ്ങളുടെ അകന്പടിയോടുകൂടി മഞ്ഞപ്പട്ടുടുപ്പിച്ച് മുത്തുക്കുട പിടിച്ച് ക്ഷേത്രത്തില്‍ എത്തി നാലു വലതുവച്ച് ഭഗവാന് സമര്‍പ്പിക്കുന്നു. ഈ സമയം ദന്പതിമാര്‍ ഭഗവാന് വെണ്ണ നിറച്ച വെള്ളിക്കുടവും സമര്‍പ്പിക്കുന്നു. ഇതോടെ സന്താനഗോപാലപൂജ പൂര്‍ണ്ണമാകുന്നു. |
മഹാഗണപതിഹോമം: വിഘ്നങ്ങള്‍ അകറ്റുവാന്‍ ഭക്തജനങ്ങള്‍ ഗണപതിഭഗവാന് മഹാഗണപതിഹോമം നടത്തുന്നു. |
ശനീശ്വരപൂജയും നീരാഞ്ജനവും: ശനിദോഷനിവാരണത്തിന് വേണ്ടി ശാസ്താവിന് ശനീശ്വരപൂജയും നീരാഞ്ജനവും എല്ലാ ശനിയാഴ്ചകളിലും നടത്തുന്നു. |
പൌര്‍ണ്ണമിപൂജയും പൊങ്കാലയും: മാനസികദുഃഖങ്ങള്‍ അകറ്റുവാനും, സര്‍വ്വകാര്യസിദ്ധിക്കും വേണ്ടി എല്ലാ പൌര്‍ണ്ണമിനാളിലും ദേവിക്ക് പൌര്‍ണ്ണമിപൂജയും, പൊങ്കാലയും നടത്തുന്നു. |
ആയില്യപൂജ: സര്‍പ്പദോഷങ്ങള്‍ തീര്‍ക്കുന്നതിനായി ആയില്യം നാളുകളില്‍ ആയില്യപൂജ നടത്തുന്നു. |
മഹാസുദര്‍ശനഹോമം: സര്‍വ്വൈശ്വര്യത്തിനും, ശത്രുദോഷം/ആഭിചാരദോഷം അകറ്റുന്നതിനും. |
ഭഗവതി സേവ: ഗൃഹൈശ്വര്യത്തിനും ദേവീപ്രീതിക്കും |
വിശേഷാല്‍ അര്‍ച്ചനകള്‍ |
ഭാഗ്യസിദ്ധിക്കായി-ഭാഗ്യസൂക്തം,വിദ്യാവിജയത്തിനായി-വിദ്യാഗോപാലം, കുടുംബ ഐശ്വര്യത്തിനായി-ഐക്യമത്യസൂക്തം, രോഗശമനത്തിനായി-ധന്വന്തരിമന്ത്രം, ബാലാരിഷ്ടത മാറുവാനായി-ബാലഗോപാലം, സന്താനലബ്ദിക്കായി-സന്താനഗോപാലം, മംഗല്യഭാഗ്യത്തിനായി-സ്വയംവരം/ലക്ഷ്മീനാരായണം, ഗര്‍ഭരക്ഷയ്ക്കും,സര്‍വ്വകാര്യസിദ്ധിക്കും-പുരുഷസൂക്തം, കടം,ദാരിദ്ര്യം എന്നിവ അകലുവാന്‍-ഋണമോചനം,സര്‍വ്വകാര്യസിദ്ധിക്കും സര്‍വ്വൈശ്വര്യത്തിനുമായി-വിഷ്ണുസഹസ്രനാമം, മൃത്യുഭയ മോചനത്തിനായി-സുദര്‍ശനം |
വിശേഷാല്‍ വഴിപാടുകള്‍ |
പഞ്ചാമൃതം, പാല്‍പ്പായസം, തൃമധുരം, വെള്ളനിവേദ്യം, അവല്‍നിവേദ്യം, അരവണപ്പായസം, ഉണ്ണിയപ്പം, കുഴക്കട്ട നിവേദ്യം, മോദകം,അടനിവേദ്യം തുടങ്ങിയവ. |
വിശേഷാല്‍ പ്രധാന ദിവസങ്ങള്‍ |
വിഷ്ണുഭഗവാന്‍റെ തിരുനാളായ എല്ലാമാസത്തിലെയും തിരുവോണം നാളുകളില്‍ കലശാഭിഷേകവും, ഭക്തജനങ്ങള്‍ക്ക് അന്നദാനവും നടത്തുന്നു.അന്നദാനത്തിനുള്ള വിഭവങ്ങളും,സാന്പത്തികവും ഭക്തജനങ്ങള്‍ നേര്‍ച്ചയായിസമര്‍പ്പിക്കുന്നു.
ചിങ്ങമാസത്തിലെ വിനായകചതുര്‍ത്ഥി ദിനത്തില്‍ 108 നാളികേരത്തിന്‍റെ മഹാഗണപതിഹോമം നടത്തുന്നു. അഷ്ടമി രോഹിണി നാളില്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് വിവിധദേശങ്ങളില്‍ നിന്നും ശോഭായാത്രകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു.കൃഷ്ണവേഷധാരികളായ ബാലന്മാര്‍ ഉറിയടിച്ച് ആഘോഷത്തെ മോടികൂട്ടുന്നു. ഈ ദിവസം രാത്രി 12 മണിയ്ക്ക് കൃഷ്ണന്‍റെ ജനനസമയത്ത് ഭഗവാന് വിശേഷാല്‍ അഭിഷേകങ്ങളും പൂജകളും നടത്തുന്നു. ചിങ്ങമാസത്തിലെ തിരുവോണദിവസം ഭഗവാന് വിശേഷാല്‍ അഭിഷേകങ്ങളും ഭക്തജനങ്ങള്‍ക്ക് പ്രഭാത അന്നദാനവും നടത്തുന്നു.
നവരാത്രിപൂജയോടനുബന്ധിച്ച് ദേവീസന്നിധിയിലെ നവരാത്രിമണ്ഡപത്തില്‍ ഒന്പത് ബാലികമാരെ പങ്കെടുപ്പിച്ചു കൊണ്ട് കുമാരിപൂജ നടത്തുന്നു. ദുര്‍ഗ്ഗാഷ്ടമിപൂജ, മഹാനവമി, വിജയദശമി, പുസ്തകപൂജ, നാരീപൂജ, വിദ്യാരംഭം എന്നിവ നടത്തുകയും ചെയ്യുന്നു. വൃശ്ചികം1 മുതല്‍ മണ്ഡലമകരവിളക്ക് പൂജകള്‍ ആരംഭിക്കുകയും 41ാം ദിവസം മണ്ഡലപൂജയ്ക്ക് ഭക്തജനങ്ങള്‍ക്ക് കഞ്ഞിവീഴ്ത്തു നടത്തുകയും ചെയ്യുന്നു.
എല്ലാവര്‍ഷവും ധനുമാസത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശിദിനത്തില്‍ ഭഗവാന് സമൂഹലക്ഷാര്‍ച്ചനയും ഏകാദശിവിളക്കും ഭക്തജനങ്ങള്‍ക്ക് അന്നദാനവും നടത്തുന്നു.
ക്ഷേത്രത്തില്‍ മേടമാസത്തിലെ വിഷുദിനത്തില്‍ രാവിലെ നിര്‍മ്മാല്യസമയത്ത് വിഷുക്കണി ദര്‍ശിക്കുന്നതിനും, മേല്‍ശാന്തിയുടെ കൈയ്യില്‍നിന്നും വിഷുക്കൈനീട്ടം ലഭിക്കുന്നതിനുമായി ധാരാളം ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു.
എല്ലാവര്‍ഷവും കര്‍ക്കടകവാവിന് നാനാദിക്കുകളില്‍നിന്നും ധാരാളം ഭക്തജനങ്ങള്‍ ക്ഷേത്രക്കടവില്‍ പിതൃതര്‍പ്പണം നടത്തുന്നതിന് എത്തിച്ചേരുന്നു. എല്ലാ കര്‍ക്കടകമാസവും ക്ഷേത്രത്തില്‍ രാമായണമാസമാചരിക്കുന്നു.കര്‍ക്കടകം 1 മുതല്‍ എല്ലാദിവസവും രാവിലെയും വൈകുന്നേരവും, കര്‍ക്കടകം 31 ന് അഹോരാത്രവും രാമായണപാരായണം നടത്തുന്നു. ചിങ്ങം 1 ന് രാവിലെ നാല് മണിയ്ക്ക് ശ്രീരാമപട്ടാഭിഷേകത്തോടുകൂടി രാമായണമാസാചരണം സമാപിക്കുന്നു.
ക്ഷേത്രത്തിലെ പ്രധാന ദിവസമായ വ്യാഴാഴ്ചകളില്‍ ധാരാളം ഭക്തജനങ്ങള്‍ ക്ഷേത്രദര്‍ശനം നടത്തുകയുംനിര്‍മ്മാല്യപൂജയില്‍ പങ്കെടുക്കുകയും ചെയ്യുന്നു. |
|
|
|
|
|
|